ആലപ്പുഴ : യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പി.എസ്.സി ആസ്ഥാനത്തേക്ക് മാർച്ചും ധർണയും നടത്തി. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി പി .കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി അദ്ധ്യക്ഷത വഹിച്ചു. ജി. ശ്യാംക്യഷ്ണൻ, ശ്രീദേവി വിപിൻ , രോഹിത് രാജ്, ഹരിഗോവിന്ദ്, മഹേഷ് കുമാർ, അനൂപ് എടത്വ തുടങ്ങിയവർ പ്രസംഗിച്ചു.