ഹരിപ്പാട് : പള്ളിപ്പാട് 1774ാം നമ്പർ‌ സർവിസ് സഹകരണ ബാങ്കിൽ നടന്ന നീതി സ്റ്റോർ സ്പെഷ്യൽ പാക്കേജിന്റെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ്‌, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി കൃഷ്ണകുമാർ , റേച്ചൽ വർഗീസ്, ഹരിപ്പാട് മുനിസിപ്പൽ കൗൺസിലർ കാട്ടിൽ സത്താർ, പള്ളിപ്പാട് പഞ്ചായത്ത് അംഗങ്ങളായ പീറ്റർ തോമസ്‌, സുനിൽ എബ്രഹാം, ശ്യാം ശങ്കർ , അനിൽകുമാർ ,രാധാ സുരേന്ദ്രൻ , വെട്ടുതറ സോമൻ തുടങ്ങിയവർ പങ്കെടുത്തു.