ഹരിപ്പാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കർഷക കോൺഗ്രസ് പളളിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനു മുന്നിൽ ധർണ്ണ നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് ജോൺ തോമസ് ധർണ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡൻറ് ബി.ബിജു മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ ജോബ് അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജി.ജയപ്രകാശ്, വി.ശിവദാസൻ രാധാകൃഷ്ണൻ ,ശിവൻകുട്ടി ,സത്യരാജ് എന്നിവർ സംസാരിച്ചു.