ഹരിപ്പാട്: കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്‌ ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ്‌ പി.ആർ.അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ രാധാകൃഷ്ണൻ വള്ളിശ്ശേരി അദ്ധ്യക്ഷനായി. ഭാരവാഹികളായി മുരളീധരൻ കാർത്തികപ്പള്ളി (പ്രസിഡന്റ്), ടി.എസ്.രാജൻ മാന്നാർ (ജനറൽ സെക്രട്ടറി), വിനോദ് ചേർത്തല (ട്രഷറർ), പ്രസീദ ഗോപകുമാർ (വനിതാ വിഭാഗം പ്രസിഡന്റ്‌), നിധിൻ സോമൻ (യുവജന വിഭാഗം പ്രസിഡന്റ്‌) എന്നിവരെ തിരഞ്ഞെടുത്തു.