s

 ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ആലപ്പുഴ : ഇന്നലെ 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 136 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 11പേർ വിദേശത്തുനിന്നും നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരുകുടുംബത്തിലെ മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ബംഗളൂരുവിൽ നിന്നും സ്വകാര്യ വാഹനത്തിൽ എത്തിയ പുന്നപ്ര സ്വദേശിയായ യുവാവിനും ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. യുവാവിന്റെ മാതാപിതാക്കൾക്കും സഹോദരന്റെ ഭാര്യയ്ക്കും ആണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഡൽഹിയിൽ നിന്നും എത്തിയ തുറവൂർ സ്വദേശിയായ യുവാവ്, കുവൈറ്റിൽ നിന്നും എത്തിയ മാരാരിക്കുളം സ്വദേശി, മണ്ണഞ്ചേരി സ്വദേശിയായ യുവാവ്, ഭരണിക്കാവ് സ്വദേശി. ചെന്നൈയിൽ നിന്നും എത്തിയ കുത്തിയതോട് സ്വദേശി, ചെറിയനാട് സ്വദേശിയായ യുവാവ്, റിയാദിൽ നിന്നും എത്തിയ ചുനക്കര സ്വദേശിനി, കുവൈറ്റിൽ നിന്നുംഎത്തിയ പള്ളിപ്പാട് സ്വദേശിനി, അബുദാബിയിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശി, റഷ്യയിൽ നിന്നും എത്തിയ കൃഷ്ണപുരം സ്വദേശി, ദമാമിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശികളായ രണ്ട് ആൺകുട്ടികൾ, കുവൈറ്റിൽ നിന്നും എത്തിയ ചെറിയനാട് സ്വദേശിയായ യുവാവ് എന്നിവരാണ് ണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ. എല്ലാവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .


 നിരീക്ഷണത്തിൽ 7200 പേർ

ജില്ലയിൽ നിലവിൽ 7200 പേരാണ് നിരീക്ഷണത്തിലുള്ളത് . 150 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 119ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 22ഉം ആലപ്പുഴ ജനറൽ ആശുപത്രിയിൽ അഞ്ചും കായംകുളം ഗവ. ആശുപത്രിയിൽ നാലും പേർ വീതവുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ ഹോം ക്വാറന്റൈനിൽ 668 പേരെ പുതുതായി ഉൾപ്പെടുത്തി.