teachers-tv

ചാരുംമൂട്: കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി വി, സ്മാർട്ട് ഫോൺ സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളുടെ വീടുകളിൽ സൗജന്യമായി ടെലിവിഷൻ നൽകി. താമരക്കുളം വി.വി.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയുടെ വീട്ടിൽ ടെലിവിഷൻ നൽകി പദ്ധതിയുടെ ഉദ്ഘാടനം കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബി. ശ്രീപ്രകാശ് നിർവഹിച്ചു. സ്കൂൾ ഡെപ്യൂട്ടി എച്ച്.എം ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി ഹരികൃഷ്ണൻ, ഷിബി, പി.വി.പ്രീത, ശാരി ടീച്ചർ, മോഹനൻ, വിജയമ്മ എന്നിവർ പങ്കെടുത്തു.