ആലപ്പുഴ: ഈഡിസ് കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങളോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് 'തോട്ടങ്ങളിലേക്ക് നീങ്ങാം' എന്ന പേരിൽ ബോധവത്ക്കരണ കാമ്പയിൻ നടക്കും. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായി വീടുകൾ, സ്ഥാപനങ്ങൾ, നിർമ്മാണ സ്ഥാപനങ്ങൾ, അഥിതി തൊഴിലാളി താമസ/ ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പൊതുജനാരോഗ്യപരിശോധന നാളെ നടക്കും.