കായംകുളം: വൃക്കരോഗം ബാധിച്ച യുവാവ് ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു. കൃഷ്ണപുരം കാപ്പിൽ കിഴക്ക് ബിജു ഭവനത്തിൽ ബിജുവാണ് ചികിത്സയിലുള്ളത്.
അവിവാഹിതനും കെട്ടിട നിർമ്മാണ തൊഴിലാളിയുമായ ബിജുവിന് സ്വന്തമായി വീടും വസ്തുവും ഇല്ലാത്തതിനാൽ സഹോദരന്റെ കൂടെയാണ് താമസം. രണ്ട് വൃക്കകളും പ്രവർത്തനരഹിതമായതോടെ ആഴ്ചയിൽ 3 തവണ ഡയാലിസിസിന് വിധേയനാകണം. ഡയാലിസിസിനും ,മരുന്നിനുമായി പ്രതിമാസം 20000 രൂപയോളം ചിലവ് വരും .വൃക്ക മാറ്റി വയ്ക്കലാണ് ഏക പ്രതിവിധി. പണമില്ലാതെ ഡയാലിസിസ് മുടങ്ങുന്ന സ്ഥിതിയാണ് ഇപ്പോൾ.
പലരടെയും സഹായം കൊണ്ടാണ് ഇതു വരെ മുന്നോട്ട് പോയത് .ബിജുവിന് ചികിത്സാ സഹായം സമാഹരിക്കുന്നതിന് നാട്ടുകാർ ചേർന്ന് എസ്..നസീം ,അജയൻ അമ്മാസ് എന്നിവർ രക്ഷാധികാരികളും ,പി.കെ .സുരേന്ദ്രൻ പിള്ള (ചെയർമാൻ ) എം.വി. ശ്യാം (കൺവീനർ ) എന്നിവർ ഭാരവാഹികളുമായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട് .സമിതിയുടെ പേരിൽ കാപ്പിൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് തുടങ്ങി. നമ്പർ -85421011000 7081, IFSC CODE- BKID0008542.