vellapally-nadeshan

ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്റെ അകാല വേർപാട് അത്യന്തം ദു:ഖകരമാണെന്നും മി​കച്ച സംഘാടകനായിരുന്നു അദ്ദേഹമെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗത്തിന്റെയും അനുബന്ധ സംഘടനകളുടെയും വളർച്ചയ്ക്കു വേണ്ടി ദീർഘകാലം പ്രവർത്തിച്ച വ്യക്തിയാണ് മഹേശൻ. അതിനുള്ള അംഗീകാരം പ്രസ്ഥാനത്തിൽ നിന്നും ആദരവ് പൊതുജനങ്ങളിൽ നിന്നും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് യോഗം നേതാക്കളും പ്രവർത്തകരും അറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പല ചർച്ചകളും നടക്കുന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തു കൊണ്ടുവരണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.