ആലപ്പുഴ: ഒരു കുട്ടിയും സ്ത്രീയും ഉൾപ്പെടെ പതിനഞ്ച് പേർക്കുകൂടി ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 122 ആയി .വിദേശത്തുനിന്നും വന്ന പതിനൊന്ന് പേരും അന്യസംസ്ഥാനങ്ങളിൽ നിന്നു വന്ന മൂന്നുപേരുമാ രോഗബാധിതർ. ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു .
ജില്ലയിൽ നിലവിൽ 7016 പേരാണ് നിരീക്ഷണത്തിലുള്ളത് . രണ്ട് പേരെ ഒഴിവാക്കിയപ്പോൾ 20പേരെ പുതുതായി ഉൾപ്പെടുത്തി. 142 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 116ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 20ഉം ആലപ്പുഴ ജനറൽ ആശുപത്രിലും കായംകുളം ഗവ. ആശുപത്രിയിലും മൂന്ന് പേർ വീതവുമാണ് നിരീക്ഷണത്തിലുള്ളത്.