ആലപ്പുഴ:എത്ര വലിയ നഷ്ടം സഹിച്ചായാലും കേരളത്തിന്റെ പരമ്പരാഗത തൊഴിൽ- വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്റി ഡോ. തോമസ് ഐസക് പറഞ്ഞു. കായംകുളത്തെ നവീകരിച്ച കശുഅണ്ടി ഫാക്ടറി സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

കശുവണ്ടി വികസന കോർപ്പറേഷന്റെ സുവർണ്ണജൂബിലിയുടെ ഭാഗമായി ഒന്നേകാൽ കോടി രൂപ ചെലവഴിച്ചാണ് കായംകുളത്തെ കശുവണ്ടി ഫാക്ടറി സമുച്ചയം നവീകരിച്ചത്. മുതിർന്ന തൊഴിലാളികളെ ചടങ്ങിൽ മന്ത്റി ആദരിച്ചു. ഓൺലൈൻ പഠനത്തിനായി ഫാക്ടറിയിലെ നിർദ്ധന തൊഴിലാളിയുടെ മക്കൾക്കായി ടി. വി കൈമാറുന്ന പദ്ധതി എ. എം ആരിഫ് എം. പി ഉദ്ഘാടനം ചെയ്തു.

യു. പ്രതിഭ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എൻ. ശിവദാസൻ, കശുഅണ്ടി കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കാപ്പെക്‌സ് ചെയർമാൻ പി. ആർ വസന്തൻ, തുണ്ടത്തിൽ ശ്രീഹരി, നഗരസഭാ കൗൺസിലർ ഭാമിനി സൗരഭൻ എന്നിവർ പങ്കെടുത്തു.