ആലപ്പുഴ:കൊവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളോട് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ പ്രതിഷേധിക്കുവാൻ ഇന്ന് ജില്ലയിലെ 9 നിയോജകമണ്ഡല കേന്ദ്രങ്ങളിൽ യു.ഡി.എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ജില്ലാ ചെയർമാൻ എം. മുരളി അറിയിച്ചു.
ആരൂരിൽ ഷാനിമോൾ ഉസ്മാൻ എം.എൽ.എ, ചേർത്തലയിൽ അഡ്വ. ഡി.സുഗതൻ, ആലപ്പുഴയിൽ എ.എ.ഷുക്കൂർ , അമ്പലപ്പുഴയിൽ ഡി.സി.സി പ്രസിഡന്റ് എം.ലിജു, ഹരിപ്പാട് എ.എം.നസീർ, കായംകുളത്ത് അഡ്വ. സി.ആർ.ജയപ്രകാശ്, മാവേലിക്കരയിൽ കോശി എം കോശി, ചെങ്ങന്നൂരിൽ പി.സി.വിഷ്ണുനാഥ്, കുട്ടനാട് അഡ്വ.ബി.രാജശേഖരൻ എന്നിവർ ഉദ്ഘാടനം ചെയ്യും.