ആലപ്പുഴ: സുഭിക്ഷകേരളം പദ്ധതിയിൽ നിന്ന് കുട്ടനാട് താലൂക്കിനെ ഒഴിവാക്കിയതിൽ നെൽ---നാളികേര കർഷക ഫെഡറേഷൻ പ്രതിഷേധിച്ചു. ജില്ലയിലെ മറ്റു താലൂക്കുകളെ ഉൾപ്പെടുത്തിയതു പോലെ കുട്ടനാട് താലൂക്കിനേയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.