ആലപ്പുഴ : തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവക്കണമെന്ന് ആവശ്യപ്പെട്ടു ഹിന്ദു ഐക്യവേദി പുന്നപ്ര തെക്ക് പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ പുന്നപ്ര പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന് നപ്രതിഷേധ ധർണ്ണ ജില്ല ഉപാധ്യക്ഷൻ പാറ്റൂർ സുദർശൻ ഉദ്ഘാടനം ചെയ്തു താലൂക്ക് ജനറൽ സെക്രട്ടറി ആർ.സജി സ്വാഗതവും താലൂക്ക് പ്രസിഡന്റ് ജയപ്രകാശൻ നന്ദിയും പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി സി.എൻ.ജിനു, സംഘടന സെക്രട്ടറി ശശികുമാർ, താലൂക്ക് ട്രഷറർ കെ.എം.ബാബു. താലൂക്ക് രക്ഷാധികാരി സുന്ദരേശൻ. എന്നിവർ പങ്കെടുത്തു