എടത്വ: ചക്കാലയ്ക്കൽ ജോർജ് സി. മാത്യു (കുഞ്ഞൂഞ്ഞ്-87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ആനപ്രമ്പാൽ മാർത്തോമ്മ പള്ളിയിൽ. ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മുൻ ഡയറക്ടറും ബ്രിട്ടീഷ് റെയിൽവേയിൽ ഉദ്യോഗസ്ഥനും പരിസ്ഥിതി, കാർഷിക, സാമൂഹ്യ പ്രവർത്തകനുമായിരുന്നു. സഹോദരങ്ങൾ : ജോസഫ് സി. മാത്യു (യൂക്കോ ബാങ്ക് മുൻ മാനേജർ, ഇംഗ്ലണ്ട്), പരേതനായ സി.എം. മാത്യു.