ചാരുംമൂട് : ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത മുപ്പതോളം കുട്ടികളുടെ കുടുംബങ്ങളിൽ ചാരുംമൂട് കോൺഗ്രസ് തെക്ക് - വടക്ക് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ എൽ.ഇ.ഡി ടെലിവിഷനുകൾ എത്തിച്ചു നൽകി. കരിമുളയ്ക്കൽ ചിൽഡ്രൻസ് ഹോമിലേക്കും ടെലിവിഷൻ നൽകി. ഡി.സി.സി പ്രസിഡന്റ് എം.ലിജു വിതരണോദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് മനേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.കെ.ഷാജു, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ,
കെ.പി.സി.സി നിർവ്വാഹക സമിതിയംഗം കെ.സാദിഖ് അലീഖാൻ, രാജൻ പൈനുംമൂട്, മനോജ് സി.ശേഖർ, ജി.വേണു ,കെ.എ.ഇബ്രാഹിം കുട്ടി, എൻ.ചന്ദ്രശേഖരൻ, വി.ആർ. സോമൻ ബ്ലോക്ക് , ലില്ലി ഗോപാലകൃഷ്ണൻ , പി.എം.രവി , ഷറഫുദ്ദീൻ, മാജിദാ സാദിക്ക്, എസ്.സാദിഖ്, ജി.ഹരി പ്രകാശ് ജബ്ബാർ പാറയിൽ, എം. ഷറഫുദ്ദീൻ ഷറഫുദ്ദീൻ കല്ലറവിള , ഷാ പാറയിൽ, ഷൈജു ജി.സാമുവൽ , റിയാസ് തുടങ്ങിയവർ പങ്കെടുത്തു.