പൂച്ചാക്കൽ: യൂത്ത് കോൺഗ്രസ്, അസംഘടിത തൊഴിലാളി കോൺഗ്രസ്, പാണാവള്ളി സൗത്ത് മണ്ഡലം കമ്മറ്റി കളുടെ ആഭിമുഖ്യത്തിൽ എണ്ണവില വില വർദ്ധനവിനെതിരെ , പൂച്ചാക്കൽ പെട്രോൾ പമ്പിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ അഡ്വ: എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ബിജുലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.ആർ ഷിബു, ജോസ് കുര്യൻ, മാന്തറ സോമൻ, കെ.എം. അഷ്‌റഫ്, എൻ.എം. ഷിഹാബ്, ബേബി ചാക്കോ, വി.ജിബീഷ്, വി.ആർ. രമേശൻ, സജിത്ത് പാണാവള്ളി, സതീഷ്, മനോഹരൻ, ഹണി മോൾ, ബഷീർ, തുടങ്ങിയവർ നേതൃത്വം നൽകി.