മാവേലിക്കര: ഗുരുധർമ പ്രചാരണ സഭ മാന്നാർ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ്‌ ആർ.സുകുമാരൻ നിർവഹിച്ചു. കെ.വിക്രമൻ അധ്യക്ഷനായി. കെ.എൻ രാജൻ, ജി.കുഞ്ചുപണിക്കർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എൻ രാജൻ കുറ്റിയിൽ (പ്രസിഡന്റ്‌), സുഗതൻ, രേവതി (വൈസ് പ്രസിഡന്റ്), രാധാകൃഷ്ണൻ പുല്ലാമഠത്തിൽ (സെക്രട്ടറി), ഡി.ശശിന്ദ്രൻ തിരുവാതിര (ജോയിന്റ് സെക്രട്ടറി), എം.ഉത്തമൻ നിത്യാനിവാസ് (ട്രഷറർ), വിശ്വനാഥൻ തയ്യിൽ, കെ.വിക്രമൻ ദ്വാരക (മണ്ഡലം കമ്മറ്റി അംഗങ്ങൾ), സുമോദ്, ഗോപി, പ്രശാന്തൻ, ബാലകൃഷ്ണൻ, മോഹനൻ, വി.പ്രദീപ്‌കുമാർ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.