പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തൈക്കാട്ടുശേരി സർക്കാർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് നൽകിയ സേഫ് ഫെയ്സ് ഷീൽഡുകളുടെ വിതരണം എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ.പ്രസാദ് നിർവഹിച്ചു. എൻ പി പ്രദീപ് അധ്യക്ഷത വഹിച്ചു. കെ.ആർ.വിജയകുമാരി, ഡോ.ദിലീപ്, പുഷ്പലത, കൃഷ്ണകുമാരി എന്നിവർ പങ്കെടുത്തു.