മാവേലിക്കര: മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീം പ്രവർത്തനോദ്ഘാടനം നഗരസഭ അധ്യക്ഷ ലീല അഭിലാഷ് നിർവഹിച്ചു.വാർഡ് കൗൺസിലർ ആർ.രാജേഷ് കുമാർ അധ്യക്ഷനായി. സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഫാ.മാത്യു വി.തോമസ്, പി.എ.സി അംഗം ഷിജു മാത്യു, സ്കൂൾ മാനേജർ ജോൺ കുര്യൻ, പി.ടി.എ പ്രസിഡന്റ് എസ്.ശശികുമാർ, വൈസ് പ്രസിഡന്റ് ബിനു തങ്കച്ചൻ, പ്രിൻസിപ്പൽ സൂസൻ സാമുവേൽ, എച്ച്.എം ഇൻചാർജ് ലിസി സാമുവേൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മേരി തോമസ് എന്നിവർ സംസാരിച്ചു.