മാവേലിക്കര: മൊബൈൽ ആന്റ് റീചാർജിംഗ് റീട്ടെയിലേഴ്‌സ് അസോസിയേഷൻ മാവേലിക്കര മേഖല കമ്മറ്റി രൂപികരിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു.മാവേലിക്കര മേഖല പ്രസിഡന്റ് അഖിൽ മോഹനൻ അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് മാത്യു വർഗീസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഷൈജു.സി, ആൻഡ്രുസ്, കണ്ണൻ സുഗന്ധ, അനീഷ് കുമാർ, ശിവജി അറ്റ്ലസ്, അനീഷ് ബോസ്, അജിത് കണ്ടിയൂർ എന്നിവർ സംസാരിച്ചു.