മാവേലിക്കര: കെ.എസ്.ആർ.റ്റി.സി ഡിപ്പോയിൽ കെ.എസ്.റ്റി എംപ്ലോയീസ് സംഘിന്റെ യൂണിറ്റ് ഉദ്ഘാടനവും അംഗത്വ വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി എച്ച്.ബിജു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജി.എം.അരുൺകുമാർ, ട്രഷറർ പി.വിജയൻ, ദേവദാസ്, പി.ജി.ശ്രീകുമാർ, വിനോദ്കുമാർ, പി.ജി.ശിവപ്രസാദ്, അജയകുമാർ എന്നിവർ സംസാരിച്ചു.