ആലപ്പുഴ: പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ പത്താംവാർഡ്, കാർത്തികപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡ്, ആലപ്പുഴ നഗരസഭയിലെ അമ്പതാം വാർഡ് (കാഞ്ഞിരംചിറ)എന്നീ പ്രദേശങ്ങൾ കണ്ടെയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു.
ഈ വാർഡുകളിൽ നിരീക്ഷണത്തിലായിരുന്ന ഒരേ വീട്ടിലെ ഒന്നിലധികം ആളുകൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.
ഈ വാർഡുകളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്റണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടാകും. അവശ്യ / ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രം രാവിലെ 8 മുതൽ 11 വരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പി.ഡി.എസ് ) രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 2 വരെയും പ്രവർത്തിക്കാം. ഒരേസമയം അഞ്ചിലധികം പേർ എത്താൻ പാടില്ല .മറ്റു സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഇല്ല.
ഈ വാർഡുകളിൽനാലിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല.