ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ 4073-ാം നമ്പർ കളത്തിൽപ്പാലം ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുകാരുണ്യം, ഗുരുകൃപ, ഗുരുവന്ദനം, ചെമ്പഴന്തി, ഗുരുദീപം, ഗുരുപാദം എന്നീ വനിതാ സ്വാശ്രയ സംഘങ്ങൾ (പ്രാർത്ഥനാ യൂണിറ്റ്) രൂപീകരിച്ചു. കൺവീനർമാരായി മോളി അനിൽകുമാർ, ഷൈലമ്മ, അമ്മിണി, വത്സല, ജോയിന്റ് കൺവീനർമാരായി ശുഭ പ്രകാശൻ, വിഷ്ണുപ്രിയ, ജിഷ വിനോദ്, ഉഷ, ഗിരിജ, സുശീല എന്നിവരെ യിരഞ്ഞെടുത്തതായി ശാഖ സെക്രട്ടറി പ്രമോദ് വി.എസ് അറിയിച്ചു.