a

മാ​വേ​ലി​ക്ക​ര: ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യു​മാ​യി 110 കെ.വി ട​വ​റി​ന് മു​ക​ളിൽ ക​യ​റി​യ യു​വാ​വ് ര​ണ്ട് മ​ണി​ക്കൂ​റോ​ളം പ്ര​ദേ​ശ​വാ​സി​ക​ളെ​യും അ​ധി​കൃ​ത​രെ​യും പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് കു​റ​ത്തി​കാ​ട് പ​ള്ളി​ക്കൽ ഈ​സ്റ്റ് ചാ​ങ്കൂ​രേ​ത്ത് വീ​ട്ടിൽ വി​നീ​ഷാണ് (ഉ​ണ്ണി​-33) 40 മീ​റ്റർ പൊ​ക്ക​മു​ള്ള വൈ​ദ്യു​തി ട​വ​റി​ന് മു​ക​ളിൽ ക​യ​റി​യ​ത്. ആ​റ​ര​യോ​ടെ​യാ​ണ് ഇ​യാ​ളെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കാ​നാ​യ​ത്.
ഇ​ട​പ്പോൺ​കാ​യം​കു​ളം, ഇ​ട​പ്പോൺ​ -മാ​വേ​ലി​ക്ക​ര ഇ​ര​ട്ട സർ​ക്യൂ​ട്ട് ഫീ​ഡ​റാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. വി​നീ​ഷ് ട​വ​റി​ന് മു​ക​ളിൽ ക​യ​റു​ന്ന​ത് ക​ണ്ട നാ​ട്ടു​കാർ ക​റ്റാ​നം കെ.എ​സ്.ഇ.ബി ഓ​ഫീ​സി​ലും കു​റ​ത്തി​കാ​ട് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലും വി​വ​ര​മ​റി​യി​ച്ചു. ഉ​ടൻ​ത​ന്നെ ഇ​തു​വ​ഴി​യു​ള്ള വൈ​ദ്യു​തി​പ്ര​വാ​ഹം വി​ച്ഛേ​ദി​ച്ചു. പൊ​ലീ​സും അ​ഗ്‌​നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി വി​നീ​ഷി​നെ താ​ഴെ​യി​റ​ക്കാൻ ശ്ര​മി​ച്ചെ​ങ്കി​ലും യു​വാ​വ് ഇ​വ​രെ വ​ട്ടം​ക​റ​ക്കി. അ​വ​സാ​നം ആ​റ​ര​യോ​ടെ താ​ഴെ​യി​റ​ങ്ങി. തു​ടർ​ന്ന് പൊ​ലീ​സ് വി​നീ​ഷി​നെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യിൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി​പ്പേർ സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി. മ​ദ്യ​പി​ച്ച് വീ​ട്ടിൽ ബ​ഹ​ളം വ​ച്ച ശേ​ഷ​മാ​ണ് വി​നീ​ഷ് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യു​മാ​യി ട​വ​റി​ന് മു​ക​ളിൽ ക​യ​റി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.