എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ ചികിത്സാ സഹായനിധിയിൽ നിന്ന് അനുവദിച്ച തുക മാന്നാർ യൂണിയനിലെ പാവുക്കര 553 ആം നമ്പർ ശാഖാംഗമായ മീനത്തേതിൽ വടക്കേതിൽ വീട്ടിൽ ജാനകിയ്‌ക്ക് യൂണിയൻ ചെയർമാൻ ഡോ എം പി വിജയകുമാർ കൈമാറി. യൂണിയൻ കൺവീനർ ജയലാൽ എസ് പടിത്തറ ,അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി മെമ്പർ ഹരി പാലമൂട്ടിൽ, ശാഖായോഗം പ്രസിഡന്റ് സതീഷ് മൂന്നേത്ത് ,വൈസ് പ്രസിഡന്റ് സഹദേവൻ, സെകട്ടറി വി.എൻ പുരുഷൻ എന്നിവർ പങ്കെടുത്തു.