ആലപ്പുഴ:കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സി.പി.എം നടത്തുന്ന ദുഷ്‌പ്രചാരണങ്ങൾ അപലപനീയമെന്ന് ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗം അഭിപ്രായപ്പെട്ടു. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ യോഗം അഭിനന്ദിച്ചു .

ഡി.സി.സി പ്രസിഡൻറ് എം. ലിജു അദ്ധ്യക്ഷനായി. ഷാനിമോൾ ഉസ്മാൻ എം.എൽ.എ,പാലോട് രവി , എ.എ.ഷുക്കൂർ, ഡി.സുഗതൻ, എം മുരളി, കോശി എം കോശി, ജോൺസൺ എബ്രഹാം,ബി.ബാബുപ്രസാദ്, മാന്നാർ അബ്ദുൾ ലത്തീഫ്, കെ.പി .ശ്രീകുമാർ, കെ.കെ.ഷാജു, ടി. സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, വി ഷുക്കൂർ, തുടങ്ങിയവർ പ്രസംഗിച്ചു