മാന്നാർ: കുളത്തിൽ തീറ്റപ്പുല്ല് വൃത്തിയാക്കുന്നതിനിടെ ക്ഷീരകർഷകൻ മുങ്ങി മരിച്ചു. ചെന്നിത്തല പഞ്ചായത്ത് നാലാം നാർഡിൽ ഓണമ്പള്ളിൽ വീട്ടിൽ എൻ.അശോകനാണ്(54) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. പശുക്കൾക്കായ് പുരയിടത്തിൽ നിന്നും ശേഖരിച്ച തീറ്റപ്പുല്ല് സമീപത്തുള്ള കുളത്തിൽ കഴുകി വൃത്തിയാക്കുന്നതിനിടെ ജെന്നി വന്ന് കുളത്തിലേക്ക് വീഴുകയായിരുന്നു. പരിസരവാസികൾ അശോകനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അനിതകുമാരി (ഗവ.ഹെൽത്ത് സർവ്വീസ് കരുനാഗപ്പള്ളി), മക്കൾ: ദേവിക, പാർവ്വതി. മരുമകൻ: ജ്യോതിഷ് കൃഷ്ണ. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.