കുട്ടനാട് : തിരുവിതാംകൂർ കർഷകതൊഴിലാളി യൂണിയൻതലവടി നോർത്ത്, സൗത്ത്കമ്മറ്റികളുടെ നേതൃത്വത്തിൽതലവടി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ നടന്ന പ്രതിഷേധം യൂണിയൻ ജനറൽസെക്രട്ടറി ആർ.രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. തലവടി നോർത്ത്, സൗത്ത് ലോക്കൽകമ്മറ്റി സെക്രട്ടറിമാരായ വി.കെ.കുഞ്ഞുമോൻ, ജോജി എബ്രഹാം എൻ.പി.രാജൻ, പി.വി.ഉത്തമൻ, കെ.ഗോവിന്ദൻ, കെ.സൈജു തുടങ്ങിയവർ സംസാരിച്ചു യൂണിയൻ മേഖല പ്രസിഡന്റ് കെ.കെ.സുധീർ അദ്ധ്യക്ഷത വഹിച്ചു. നോർത്ത് മേഖല സെക്രട്ടറി വി.ആർ മനോഹരൻ സ്വഗതം പറഞ്ഞു.