അമ്പലപ്പുഴ:അതിർത്തിയിൽ വീരചരമമടഞ്ഞ ധീരജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും തയ്യാറാവാത്ത പിണറായി വിജയൻ സർക്കാരിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നിലപാടിനെതിരെ ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ കച്ചേരിമുക്കിൽ നടത്തിയ പ്രതിഷേധ സമരം ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കരുമാടി ഗോപകുമാർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. അനിൽകുമാർ, വി .ബാബുരാജ്, ഭാരവാഹികളായ ഷാംജി പെരുവത്ര, അജു പാർത്ഥസാരഥി, ഹർമ്യലാൽ എം.ഡി. സിബിലാൽ അനിൽ പാഞ്ചജന്യം ഹരികൃഷ്ണൻ, പ്രസാദ് ഗോകുലം, അഡ്വ.ഗണേഷ് കുമാർ, അരുൺ, ഷാജി പഴുപാറലിൽ തുടങ്ങിയവർ സംസാരിച്ചു.