കായംകുളം: തമിഴ്നാട്ടിൽ നിന്നും ഇഷ്ടികയുമായി വന്നവരുമായി സമ്പർക്കമുണ്ടായ 5പേരെ ക്വാറന്റൈനിലാക്കി. മുതുകുളം വടക്ക് കല്ലിന്റെ കിഴക്കതിൽ പ്രദീപ് കുമാർ പത്തിയൂരിൽ നിർമ്മിക്കുന്ന വീടിനായി തമിഴ്നാട്ടിലെ മാർത്താണ്ഡത്തു നിന്നും ഇഷ്ടികയുമായി വന്ന ലോറിയിലുണ്ടായവരുമായി സമ്പർക്കത്തിലുണ്ടായവരെയാണ് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്.
ലോറിയിൽ വന്നവർ സമീപത്തെ കടയിൽ നിന്നും നാരങ്ങാവെള്ളം കുടിച്ചു. ഇവർ ഉപയോഗിച്ച ഗ്ലാസിൽ നിന്നും പിന്നീട് വെള്ളം കുടിച്ച ഗ്രാമപഞ്ചായത്തംഗം, കടയുടമ ,ഇയാളുടെ സഹോദരൻ ,തയ്യൽ കടക്കാരൻ, കരാറുകാരൻ എന്നിവരെയാണ് ക്വാറന്റൈനിൽപ്രവേശിപ്പിച്ചത്.വിവരമറിഞ്ഞെത്തിയ പൊലീസ് പ്രദീപ് കുമാർ, കരാറുകാരൻ സന്തോഷ് എന്നിവരുടെ പേരിൽ കേസെടുത്തു.ലോറിയിലുണ്ടായിരുന്നവരെ പൊലീസ് നാട്ടിലേക്കു തിരിച്ചയച്ചു.