കായംകുളം:ദുബട്ടയിൽ നിന്ന് വന്ന യാത്രക്കാരന്റെ ബാഗിലെ പണം നഷ്ടപ്പെട്ടതായി പരാതി. കഴിഞ്ഞ 22 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കായംകുളത്തെത്തിയ എരുവപേരൂർ തറയിൽ റിരൂഷ് അവിടെ നിന്ന് ആംബുലൻസിൽ ക്വാറന്റൈൻ കേന്ദ്രത്തിലെത്തിയപ്പോഴാണ് ബസിൽ നിന്ന് തന്റെ ബാഗ് എടുക്കാൻ മറന്നു പോയതായി മനസിക്കിയത്.
23 ന് കെ.എസ്.ആർ.ടിസി കണ്ടക്ടർ ബാഗ് കോതമംഗലം ഡിപ്പോയിൽ ഏൽപ്പിച്ചതായി റിരൂഷിനെ അറിയിച്ചു.ഇയാളുടെ സഹോദരൻ അവിടെ എത്തി സീൽ ചെയ്തു വച്ചിരുന്ന ബാഗ് ഏറ്റുവാങ്ങി റിരൂഷിന്റെ പക്കൽ എത്തിച്ചു. ബാഗ് തുറന്നു നോക്കിയപ്പോൾ ഇതിൽ സൂക്ഷിച്ചിരുന്ന 15000 ദിർഹം നഷ്ടപ്പെട്ടതായി കണ്ടു. പാസ്പോർട്ടും മറ്റു രേഖകളും നഷ്ടപ്പെട്ടിരുന്നില്ല. റിരുഷ് പൊലീസിൽ പരാതി നൽകി.