ചേർത്തല: മികച്ച സംഘാടകനും വാഗ്മിയുമായിരുന്ന കെ.കെ.മഹേശന്റെ നിര്യാണം ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമായി.
2004ൽ രൂപീകരിച്ച, എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനെ സംസ്ഥാന തലത്തിൽ ശ്രദ്ധേയമാക്കാൻ നിർണായക പങ്ക് വഹിച്ചത് തുടക്കം മുതൽ സെക്രട്ടറിയായിരുന്ന കെ.കെ.മഹേശനാണ്. മൈക്രോഫിനാൻസ് പദ്ധതിയുടെ സംസ്ഥാന കോ-ഓർഡിനേറ്ററായും മികവ് കാട്ടി. യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടികളിലെ ജന പങ്കാളിത്തം മഹേശന്റെ പ്രവർത്തന മികവിന്റെ അടയാളപ്പെടുത്തലാണ്. ചതയദിന ആഘോഷത്തോടനുബന്ധിച്ച് കണിച്ചുകുളങ്ങരയിൽ സംഘടിപ്പിച്ച മെഗാ തിരുവാതിര, മെഗാ യോഗ എന്നിവ ചരിത്രത്തിൽ ഇടം പിടിച്ചു. ചേർത്തല യൂണിയൻ കൺവീനർ ആയിരിക്കെ യൂണിയൻ അങ്കണത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ മഹാസത്രത്തിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ഇതിനു പിന്നാലെ യൂണിയൻ അങ്കണത്തിൽ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനും കണിച്ചുകുളങ്ങര യൂണിയൻ ആസ്ഥാന മന്ദിരത്തിന്റെ ആധുനിക രീതിയിലുള്ള പുനർനിർമ്മാണത്തിനും നേതൃത്വം വഹിച്ചു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനയായ ഫ്രണ്ട്സ് സോഷ്യൽ സർക്കിൾ മഹേശന്റെ പ്രവർത്തന മികവിന് സംഘാടക പ്രതിഭ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
ചേർത്തല ആർ.ഡി.സി എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്ന കെ.കെ.മഹേശൻ.എസ്.എൻ.ഡി.പി യോഗം ചേർത്തല,ചെമ്പഴന്തി,ചെങ്ങന്നൂർ,