അമ്പലപ്പുഴ: യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി 3 മാസത്തിന് ശേഷം അറസ്റ്റിലായി. വണ്ടാനം കിണർമുക്ക് വെളിമ്പറമ്പ് വീട്ടിൽ ഫസലുദ്ദീന്റെ മകൻ ഷെമീറിനെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ വണ്ടാനം വൃക്ഷ വിലാസം തോപ്പിൽ പുരുഷന്റെ മകൻ മനു (31) വിനെയാണ് പുന്നപ്ര എസ് .ഐ അബുൽ റഹീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 3നായിരുന്നു കേസിനാസ്പദമായ സംഭവം. വണ്ടാനം ഭാഗത്ത് വെച്ച് മനുവും മറ്റു രണ്ടു പേരും ചേർന്ന് ഷെമീറിനെ മാരകായുധങ്ങൾകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. 2 പേരെ സംഭവ ദിവസം തന്നെ പൊലീസ് പിടികൂടിയങ്കിലും ഒന്നാം പ്രതിയായ മനു ഒളിവിൽ പോകുകയായിരുന്നു .ഇന്നലെ രാവിലെ 10 ഓടെ പുന്നപ്ര ചള്ളി ഫിഷ് ലാന്റിന് സമീപത്ത് നിന്നുമാണ് മനുവിനെ പിടികൂടിയത്.