അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തുനിന്നല്ലാതെ കരിമണൽ എടുക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. തോട്ടപ്പള്ളി പൊഴിമുഖത്തിൽ നിന്നും 100 മീറ്ററോളം തെക്ക് ഭാഗത്തേക്കുമാറിയാണ് ബുധനാഴ്ച പുലർച്ചെ മുതൽ മണലെടുപ്പ് നടത്തിയത്. രാവിലെ 7 മണിയോടെ പ്രദേശത്തെ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേർ തീരത്ത് തടിച്ചുകൂടി. ലോറികൾ തടഞ്ഞു. ചെങ്ങന്നൂർ ഡിവൈ .എസ്. പി ബേബിയും ,അമ്പലപ്പുഴ സി .ഐ. മനോജും എത്തി പ്രദേശവാസികളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജനങ്ങൾ കൂട്ടാക്കിയില്ല. അവിടെ നിന്നുള്ള മണലെടുപ്പ് നിർത്തിവെച്ച് ഹിറ്റാച്ചി നീക്കിയതിന് ശേഷമാണ് പ്രതിഷേധക്കാർ പിൻമാറിയത്