ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്റെ ആകസ്മികമായ നിര്യാണത്തിൽ യൂണിയൻ കൗൺസിൽ അനുശോചിച്ചു.പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷനായി.വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ,യോഗം കൗൺസിലർ പി.എസ്.എൻ.ബാബു,യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,പോഷക സംഘടനാഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
കണിച്ചുകുളങ്ങര ദേവസ്വം ട്രഷററായിരുന്ന കെ.കെ.മഹേശന്റെ നിര്യാണത്തിൽ കണിച്ചുകുളങ്ങര ദേവസ്വം കമ്മിറ്റി അനുശോചിച്ചു.
ചേർത്തല യൂണിയൻ
കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അനുശോചിച്ചു.യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.എൻ.ബാബു,വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി,യോഗം കൗൺസിലർ പി.ടി.മന്മഥൻ,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.ശശികുമാർ,അനിൽ ഇന്ദീവരം,പി.അനിയപ്പൻ,ബൈജു അറുകുഴി,യൂണിയൻ കൗൺസിലർമാർ,പോഷക സംഘടനാഭാരവാഹികൾ എന്നിവർ പങ്കെടുത്തു.