ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്റെ നിര്യാണത്തിൽ അമ്പലപ്പുഴ യൂണിയൻ കൗൺസിൽ അനുശോചിച്ചു. യോഗത്തിൽ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബി.രഘുനാഥ്, സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, യോഗം ബോർഡ് മെമ്പർമാരായ പി.വി.സാനു, എ.കെ.രംഗരാജൻ, കെ.പി.പരീക്ഷിത്ത്, കൗൺസിൽ അംഗങ്ങളായ എം.രാജേഷ്, സിദ്ധകുമാർ, സി.പി.രവീന്ദ്രൻ, കെ.ഭാസി, വി.ആർ.വിദ്യാധരൻ, ടി.ടി.വിനുക്കുട്ടൻ, കെ.പി.ബൈജു, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പി.വി.രമേശ്, ബി.ദിനേശൻ, എൽ.ഷാജി എന്നിവർ സംസാരിച്ചു.