ചേർത്തല: യൂണിയൻ ഒാഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശനെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമവും മാനസിക പീഡനവും നടന്നതായി ബന്ധുക്കൾ ആരോപിച്ചു.മഹേശൻ മരിക്കും മുമ്പ് എഴുതിയ കത്തുകളിൽ എല്ലാമുണ്ട്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകും. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.