ആലപ്പുഴ:കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നു കയർ തൊഴിലാളി പെൻഷൻ ലഭിച്ചു വന്നവരിൽ മസ്റ്ററിംഗ് നടത്താത്തതിനെത്തുടർന്ന് പെൻഷൻ കിട്ടാതായവർ 29 മുതൽ ജൂലായ് 15 വരെ ആധാർ കാർഡും, പെൻഷൻ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടു ഹാജരായി മസ്റ്ററിംഗ് നടത്തണം. മേയ് വരെ പെൻഷൻ, കുടുംബ പെൻഷൻ അപേക്ഷ സമർപ്പിച്ച തൊഴിലാളികളും രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്റർ ചെയ്യണം. മസ്റ്ററിംഗ് പൂർത്തിയാക്കാൻ പറ്റാത്തവർ അക്ഷയ കേന്ദ്രത്തിൽ നിന്നുള്ള മസ്റ്റർ ഫെയിൽ റിപ്പോർട്ടും ബന്ധപ്പെട്ട അധികാരികൾ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റും സഹിതം ജൂലായ് 22നകം ക്ഷേമനിധി ഓഫീസുകളിൽ അപേക്ഷ നൽകണം.