ph

കായംകുളം: ഹോളി ബ്രിക്സ് സ്ഥാപന ഉടമയുടെ വീടിന് നേരെ തുടർച്ചായ അക്രമം, ലോറികളും കാറും തല്ലിതകർത്തു. പത്തിയൂർ കിഴക്ക് കൊച്ചുപറമ്പിൽ ബൈജുവിൻ്റെ വീടിന് നേരെയായി​രുന്നു അക്രമം.

ശനിയാഴ്ച വൈകിട്ടായിരുന്നു ആദ്യ ആക്രമം. ബൈക്കിൽ എത്തിയ സ്ഥലം വീടിൻ്റെ ജനാലകൾ അടിച്ച് തകർത്തു.പ്രകോപനം സൃഷ്ടിച്ച സംഘം ബൈജുവിൻ്റെ അമ്മ രാജമ്മ (55)യെയും ആക്രമിച്ചു. പരുക്കേറ്റ രാജമ്മ കായംകുളം ഗവ.ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് തിങ്കളാഴ്ച പുലർച്ചെ വീടിൻ്റെ സമീപത്തിട്ടിരുന്ന ബൈജുവിൻ്റെ ടിപ്പർ ലോറിയും അടിച്ച് തകർത്തു. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമായിരുന്നു ലോറി അടിച്ച് തകർത്തത്. ഈ സംഭവത്തിന് പിന്നാലെയാണ് ബുധനാഴ്ച രാത്രി പത്തോടെ രണ്ട് ബൈക്കുകളിലായി എത്തിയ ആക്രമികൾ വീടിന്റെ ജനാലകൾ അടിച്ച് തകർത്തത്. വീടിൻ്റെ പോർച്ചിൽ കിടന്ന കാറും മുറ്റത്ത് കിടന്ന മറ്റൊരു ടിപ്പർ ലോറിയും തല്ലിത്തകർത്തു.

വീടിനോട് ചേർന്നാണ് ബൈജു ഹോളി ബ്രിക്സ് കമ്പനി നടത്തുന്നത്. ആക്രമത്തെ തുടർന്ന് കരീലക്കുളങ്ങര പൊലീസ് സ്ഥലത്തെത്തി. മൂന്ന് സംഭവത്തിലും കേസെടുത്തിട്ടുണ്ട്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.