photo

ആലപ്പുഴ: കുട്ടനാട്ടിൽ നിന്നുള്ള പ്രളയ ജലമൊഴുക്കലിന്റെ പേരിൽ കരിമണൽ കൊള്ളയാണ് നടക്കുന്നതെന്നും അതിനെതിരെയുള്ള പോരാട്ടം തുടരുമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു.തോട്ടപ്പള്ളിയിൽ സി.പി.ഐ പുന്നപ്ര തെക്ക് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആഞ്ചലോസ്. മണ്ഡലം അസി. സെക്രട്ടറി ബി നസീർ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ,വി.സി.മധു,പി.സുരേന്ദ്രൻ,പി.എച്ച്.ബാബു എന്നിവ

ർ സംസാരിച്ചു.