കായംകുളം: കണ്ടല്ലൂർ ഫാർമേഴ്‌സ് 1410-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് ഓൺലൈൻ പഠനത്തിനായി എട്ട് വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സെറ്റുകൾ വിതരണം ചെയ്തു.
ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ )ബി.എസ് പ്രവീൺദാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ബിജു ഈരിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു .കാർത്തികപ്പള്ളി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ സജികുമാർ ,കണ്ടല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി ചന്ദ്രസേനൻ ,ബാങ്ക് എം.ഡി വി സതീശൻ , ബാങ്ക് ഓഡിറ്റർ ബാബുരാജ് ,ഡയറക്ടർ സുജിത് എന്നിവർ സംസാരിച്ചു.