ഹരിപ്പാട്: വലിയഴീക്കലിൽ നടക്കുന്ന കരിമണൽ ഖനന നടപടികൾ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ആറാട്ടുപുഴ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുന്നു. 27ന് രാവിലെ 9ന് പഞ്ചായത്ത് അംഗങ്ങൾ സത്യാഗ്രഹ സമരം നടത്തും. യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത അദ്ധ്യക്ഷയാകും. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി മുഖ്യ പ്രഭാഷണം നടത്തുമെന്നും കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.വിനോദ് കുമാർ, ആറാട്ടുപുഴ സൗത്ത് മണ്ഡലം പ്രസിഡന്റ് ജി.എസ്.സജീവൻ, നോർത്ത് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടൻ എന്നിവർ അറിയിച്ചു.