ഹരിപ്പാട്: ആറാട്ടുപുഴ വലിയഴീക്കൽ ശ്രീമുരുക കലാ കായിക സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ ഓൺ ലൈൻ പഠന കേന്ദ്രം തുടങ്ങി.
പഠനത്തിന് ആവശ്യമായ ടി.വി മത്സ്യ ഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, ജില്ലാ പഞ്ചായത്തംഗം ബബിത ജയൻ, വട്ടച്ചാൽ കരയോഗം സെക്രട്ടറിയും ഡി.സി.സി അംഗവുമായ ബിജു ജയദേവ് എന്നിവർ ചേർന്ന് വാങ്ങി പഠനകേന്ദ്രം ഓഫീസിൽ എത്തിച്ചു.