ഹരിപ്പാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ വോളന്റിയർമാരുടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ പ്രതിരോധ മരുന്ന് കിറ്റ് വിതരണം ചെയ്തു. ആയുർവ്വേദ മരുന്നുകളായ ച്യവനപ്രാശം, ഗുളുച്യാദി കഷായ സൂക്ഷ്മ ചൂർണം, അപരാജിത ധൂമ ചൂർണം എന്നിവയും സാനിട്ടൈസറും അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുധിലാൽ തൃക്കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല അദ്ധ്യക്ഷത വഹിച്ചു.