ambala

അമ്പലപുഴ: ഇന്ധന വിലവർദ്ധനവിനെതിരെ സി.പി. എമ്മിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ ഏരിയയിലെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മന്നിൽ പ്രതിഷേധ ധർണ നടത്തി. ഏരിയ തല ഉദ്ഘാടനം അമ്പലപ്പുഴ കച്ചേരി മുക്കിനു സമീപത്തെ ബി. എസ് .എൻ .എൽ ഓഫീസിനു മുന്നിൽ ജില്ലാ സെക്രട്ടേറിയറ്റംഗം കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എച്ച് സലാം അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു. ജി .ഷിബു, എ. രമണൻ, ജി .വേണുലാൽ, ശ്രീജാ രതീഷ് എന്നിവർ സംസാരിച്ചു. നീർക്കുന്നം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീർക്കുന്നം ടെലഫോൺ എക്സ്ചേഞ്ചിനു മുന്നിൽ നടത്തിയ സമരം ഏരിയ കമ്മിറ്റിയംഗം സി. ഷാംജി ഉദ്ഘടനം ചെയ്തു. കെ. ജി. അശോകൻ അധ്യക്ഷത വഹിച്ചു പുറക്കാട് ലോക്കൽ കമിറ്റിയുടെ നേതൃത്വത്തിൽ പുറക്കാട് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ സമരം ഏരിയ കമ്മിറ്റിയംഗം എ .പി .ഗുരുലാൽ ഊദ്ഘാടനം ചെയ്തു. തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടപ്പള്ളി പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ സമരം ഏരിയ കമ്മിറ്റിയംഗം കെ .മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നപ്ര നോർത്ത് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ സമരം പി .ജി. സൈറസ് ഉദ്ഘാടനം ചെയ്തു.