ഹരിപ്പാട്: പെട്രോൾ-ഡീസൽ വില വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഹരിപ്പാട്ട് ഏരിയായിലെ വിവിധ ലോക്കൽമേഖലകളിൽ സമരം സംഘടിപ്പിച്ചു. ഹരിപ്പാട് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. പി.എം ചന്ദ്രൻ അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.കൃഷ്ണകുമാർ, എം.തങ്കച്ചൻ, എം.എസ്.വി.അംബിക എന്നിവർ സംസാരിച്ചു. കുമാരപുരത്ത് എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചെറുതന പോസ്റ്റ് ഓഫീസ് സമരം ഏരിയാ സെക്രട്ടറി എൻ.സോമൻ ഉദ്ഘാടനം ചെയ്തു. തൃക്കുന്നപ്പുഴയിൽ ജില്ലാ കമ്മറ്റി അംഗം ടി.കെ.ദേവകമാർ, കരുവാറ്റ വടക്ക് പോസ്റ്റാഫീസ് സമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.സുരേഷ്, കരുവാറ്റ തെക്ക് എം.എം.അനസ് അലി, പള്ളിപ്പാട്ട് പെട്രോൾ പമ്പിന് മുമ്പിലെ സമരം സി.പ്രസാദ്, വീയപുരം പെട്രോൾ പമ്പിന് മുമ്പിലെ സമരം കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, കുമാരപുരം വടക്ക് പെട്രോൾ പമ്പിന് മുമ്പിലെ സമരം കെ.മോഹനൻ എന്നിവർ ഉദ്ഘാടനം ചെയ്തു.