ആലപ്പുഴ: പുന്നപ്ര ശ്രീനാരായണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന വായനാ പക്ഷാചരണവും പി.എൻ.പണിക്കർ അനുസ്മരണവും അഡ്വ.എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ.എം.മാക്കിയിൽ അനുസ്മരണ പ്രഭാഷണം നടത്തി. വായനാപക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ സർഗവസന്തം ഓൺലൈൻ മത്സരങ്ങളുടെ ഉദ്ഘാടനം പുന്നപ്ര ജ്യോതികുമാർ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എൻ.വി.വിജേഷ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ വി.എം.ജോണിക്കുട്ടി, സെക്രട്ടറി അശ്വരാജ് പി.എ, പി.കെ.സുനിൽ, നൈനാൻ പി.റ്റി, എം.രാജ്മോഹൻ, വി.പി.മിഥുൻലാൽ എന്നിവർ സംസാരിച്ചു.