dfty

ഹരിപ്പാട്: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയിൽ ഹരിപ്പാട് സർവീസ് സഹകരണ ബാങ്ക് 15 ഏക്കർ തരിശുഭൂമിയിൽ ജെ.എൽ.ജി ഗ്രൂപ്പുകളുടെ സഹായത്തോടെ നെല്ലും പച്ചക്കറിയും കൃഷി തുടങ്ങി. മണ്ണാറശാല ചുള്ളിപ്പറമ്പിലെ തരിശുഭൂമിയിൽ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത മനു രത്ന എന്ന പുതിയ ഇനം നെൽ വിത്ത് വിതച്ച് അഡ്വ.എ.എം ആരിഫ് എം.പി പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എൻ.എൻ നമ്പി അദ്ധ്യക്ഷനായി. ഹരിപ്പാട് നഗരസഭാദ്ധ്യക്ഷ വിജയമ്മ പുന്നൂനൂർ മഠം മുഖ്യ പ്രഭാഷണം നടത്തി. കുമാരപുരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.സത്യപാലൻ, കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എൻ.സോമൻ, ഹരിപ്പാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എം ചന്ദ്രൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.കൃഷ്ണകുമാർ, കൗൺസിലർമാരായ എസ്.രാധാമണിയമ്മ, രാജശ്രീ ശശികുമാർ, ആർ.രതീഷ് കുമാർ, ഹരിപ്പാട് കൃഷി ഓഫീസർ രേഷ്മ, ബാങ്ക് സെക്രട്ടറി എം.പത്മകുമാർ, ബാങ്ക് ഡയറക്ടർമാരായ സതീഷ് ആറ്റുപുറം, പി.ചന്ദ്രൻ, എ.അബ്ദുൾ ലത്തീഫ്, നന്ദകുമാർ, പ്രഭ, ശോഭന, പുഷ്പ എന്നിവർ പങ്കെടുത്തു.