തുറവൂർ: പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വായന മാസാചരണത്തിന്റെ ഭാഗമായി സ്കൂൾ,കോളേജ് വിദ്യാർത്ഥികൾ,ലൈബ്രേറിയൻമാർ ,അദ്ധ്യാപകർ എന്നിവർക്കായി ക്വിസ്, ചിത്രരചന, ഉപന്യാസരചന, ഡിബേറ്റ്, വീഡിയോ ബുക്ക് എന്നീ ഇനങ്ങളിൽ ഓൺലൈൻ മത്സരങ്ങൾ നടത്തും.വിജയികൾക്കും പങ്കെടുക്കുന്നവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.pnpanickerfoundation.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ പ്രതാപൻ നാട്ടുവെളിച്ചം അറിയിച്ചു.